ഗവര്‍ണര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ നേര്‍വഴിക്ക് നടത്തുമെന്ന് സിപിഎം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ജനങ്ങളുടെ പോരാട്ടാത്തിലൂടെ നേര്‍വഴിക്ക് നടത്തുമെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. ശരിയായ വഴിക്ക് പോയില്ലെങ്കില്‍ നേര്‍വഴിക്ക് നടത്താന്‍ തങ്ങള്‍ക്കാകുമെന്ന് മാത്രമാണ് ഇപ്പോള്‍ പറയുന്നത്.
തരംതാണ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. അത് തിരുത്തണം. ജനാധിപത്യവും ഭരണഘടനാപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്‌എസിന്റെ ചട്ടുകമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. രാജ്യവ്യാപകമായി സര്‍ക്കാരിനെതിരെ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്നു. അത് മാറ്റണം. ഭരണഘടനാപരമായ നിലാപാട് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കണം. അങ്ങനെ ഉയര്‍ത്തിപ്പിടിച്ചില്ലെങ്കില്‍ ജനങ്ങളുടെ പോരാട്ടത്തിലൂടെ നേര്‍വഴിക്ക് നടത്താന്‍ ഞങ്ങള്‍ക്ക് ആകുമെന്ന് മാത്രം പറയുന്നു. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.




0 Comments