ഗവര്‍ണറെ വിമര്‍ശിക്കാനുള്ള തന്റേടമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്ന് കെ.മുരളീധരന്
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭിന്നത നിലനില്‍ക്കെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചും വെല്ലുവിളിച്ചും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എംപി. ഗവര്‍ണറെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്ന് മുരളീധരന് പറഞ്ഞു.
കോണ്‍ഗ്രസ് പറയുന്നതുപോലെ അല്ലെങ്കിലും ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ ഗവര്‍ണറുടെ നിലപാടിനെ എതിര്‍ത്തതുപോലെയെങ്കിലും പിണറായി വിമര്‍ശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൈതാന പ്രസംഗം മാത്രം പോര എന്നും പ്രവൃത്തിയിലും തന്റെടം കാണിക്കണമെന്നും മുരളീധരന് പറഞ്ഞു. ഗവര്‍ണറെ വിമര്‍ശിക്കാന്‍ കഴിവില്ലാത്ത മുഖ്യമന്ത്രി എങ്ങനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതെന്നും മുരളീധരന് ചോദിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷഉപ നേതാവ് എം.കെ.മുനീര്‍ നടത്തുന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




0 Comments