പോലീസ് സംഘത്തിനു നേരെ പ്രതിയുടെ അക്രമം; രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

പോലീസ് സംഘത്തിനു നേരെ പ്രതിയുടെ അക്രമം; രണ്ട് പോലീസുകാര്‍ക്ക് പരിക്ക്


പോലീസ് സംഘത്തിനു നേരെ കവര്‍ച്ചാ കേസ് പ്രതിയുടെ പരാക്രമണം. അക്രമത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസിലെ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കവര്‍ച്ചാ കേസ് പ്രതിയായ ചാലക്കുന്ന് അജേഷ് (27) നെ അറസ്റ്റു ചെയ്തു.  ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം പ്രതി ഉള്‍പ്പെടെ രണ്ടംഗ സംഘം കണ്ണൂര്‍ താവക്കര റെയില്‍വേ ട്രാക്കിനു സമീപം കാല്‍നടയാത്രക്കാരനെ കൊള്ളയടിച്ച് രണ്ടര പവന്റെ സ്വര്‍ണമാലയും 30,000 രൂപയും കവര്‍ന്നിരുന്നു. ഈ കേസില്‍ കൂട്ടുപ്രതികളായ മസില്‍ നിയാസ്, നവാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തെങ്കിലും അജേഷ് രക്ഷപ്പെട്ടു.  ഇന്നലെ പോലീസിന്റെ അന്വേഷണത്തില്‍ ഇയാള്‍ താവക്കരയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് സംഘം അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് ഇയാള്‍ പരാക്രമം കാട്ടിയത്. ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരായ അജിത്, സുഭാഷ് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റു. ഇവര്‍ കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ ഇന്ന് കോടതയില്‍ ഹാജരാക്കും.

Post a Comment

0 Comments