കരിപ്പാല്‍ പാറയിലെ അനധികൃത ഖനനം: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

കരിപ്പാല്‍ പാറയിലെ അനധികൃത ഖനനം: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്






കരിപ്പാല്‍ പാറയില്‍ സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനധികൃത ചെങ്കല്‍ഖനനത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തില്‍പ്പെട്ട എട്ടേക്കറോളം സ്ഥലത്ത് അനുമതിയില്ലാതെ ഒന്നര ഏക്കറോളം സ്ഥലത്ത് പൂര്‍ണ്ണമായി ചെങ്കല്‍ പണയായി കഴിഞ്ഞു. വിവരാവകാശ പ്രകാരം പഞ്ചായത്തില്‍ നല്‍കിയ അപേക്ഷയില്‍ ഗ്രാമപഞ്ചായത്ത് ഖനനത്തിന് അനുമതി നല്‍കിയില്ല എന്ന് വ്യക്തമായിരുന്നു.  കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഖനനം തുടങ്ങിയിട്ട്. കഴിഞ്ഞ മഴക്കാലത്ത് കരിപ്പാല്‍ പ്രദേശത്തെ വീടുകള്‍ക്ക് സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിലൂടെ കനത്ത നാശനഷ്ടമുണ്ടായിരിക്കുന്നു. കരിപ്പാല്‍ കുടുംബക്ഷേമ ഉപകേന്ദ്രം പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. വീടുകള്‍ക്ക് വ്യാപകമായി വിള്ളല്‍ രൂപപ്പെട്ടിരുന്നു. കിണറുകളില്‍ പാറ പൊട്ടിയും ചളിയും ഭൂമിക്കടിയിലൂടെ ഒഴുകിയെത്തുന്ന സാഹചര്യമുണ്ടായി. കണ്ണൂര്‍ ഭൂജല വകുപ്പിന്റെ പരിശോധനയിലാണ് സോയില്‍ പൈപ്പിംഗ് എന്ന പ്രതിഭാസമാണെന്ന് കണ്ടെത്തിയത്. അനധികൃത ചെങ്കല്‍ ഖനനം നടക്കുന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ വെള്ളം ഭൂമിക്കടിയിലൂടെ ഒഴുകിയെത്തിയതാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.  ഖനനം തുടരുകയാണെങ്കില്‍ വരും വര്‍ഷങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഭൂജല വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഖനനത്തിനെതിരെ പ്രക്ഷോഭവുമായി രംഗത്ത് വന്നത്. കര്‍മ്മസമിതി രൂപീകരിച്ച് കഴിഞ്ഞ മാസം 30-ന് ഖനന പ്രദേശത്ത് പ്രതിഷേധ സായാഹ്നവും മനുഷ്യചങ്ങലയു തീര്‍ത്തിരുന്നു. ഖനനം നിര്‍ത്തി വെക്കണമെന്നാശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ഖനനത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് കര്‍മ്മസമിതി.

Post a Comment

0 Comments