തലശ്ശേരിയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലെ മെയിന്‍ കവാടത്തിന് സമീപമുള്ള കാറ്ററിംഗ് സ്റ്റാളിന് സമീപത്ത് നിന്നും ന്യൂമാഹി കുറിച്ചിയില്‍ നജ്മ മന്‍സിലിലെ സി.കെ.പി ഫിറോസ് (36) നെയാണ് 25 ഗ്രാം ഉണക്ക കഞ്ചാവുമായി പിടികൂടിയത്. തലശ്ശേരി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പി.പി പ്രദീപനും പാര്‍ട്ടിയും തലശ്ശേരി ആര്‍.പി.എഫുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് പ്രകാരം കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.കെ സമീര്‍, വി.കെ ഫൈസല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.കെ പ്രസന്ന, ആര്‍.പി.എഫ് എ.എസ്.ഐ ശ്രീലേഷ് എന്നിവരും ഉണ്ടായിരുന്നു.
0 Comments