കതിരൂരില്‍ പോലീസിനു നേരെ ബോംബെറിഞ്ഞ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കതിരൂരില്‍ പോലീസിനു നേരെ ബോംബെറിഞ്ഞ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍






കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോലീസിനു നേരെ ബോംബെറിഞ്ഞ ശേഷം ഒളിവില്‍ പോയ പ്രതിയെ കൊയമ്പത്തൂരില്‍ വച്ച് കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പൊന്ന്യം നായനാര്‍ റോഡിലെ പാലപ്പറമ്പത്ത് വീട്ടില്‍ പ്രഭേഷ് (33) ആണ് അറസ്റ്റിലായത്.  ഇക്കഴിഞ്ഞ 16-ന് പുലര്‍ച്ചെയോടെയാണ് സംഭവം. നായനാര്‍ റോഡിലെ കതിരൂര്‍ മനോജ് സേവാകേന്ദ്രത്തിനു നേരെയായിരുന്നു ബോംബെറിഞ്ഞതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. സേവാ കേന്ദ്രത്തിനു താഴെയായാണ് പോലീസ് പിക്കറ്റ് പോസ്റ്റുണ്ടായിരുന്നത്. കതിരൂര്‍ പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ അരുണ്‍, മഹേഷ് കുമാര്‍ എന്നിവര്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സേവാ കേന്ദ്രത്തില്‍ ബോംബെറിഞ്ഞാല്‍ അതിനു പിന്നില്‍ സി.പി.എം ആണെന്ന് വരുത്തി തീര്‍ക്കാനും ഇതുവഴി കലാപത്തിനു കോപ്പുകൂട്ടാനുമായിരുന്നു ശ്രമമെന്ന് പോലീസിനോട് ഇയാള്‍ പറഞ്ഞതായാണ് വിവരം.

Post a Comment

0 Comments