മഞ്ഞളാംപുറം യു.പി. സ്കൂൾ സപ്തതി ആഘോഷം സമാപിച്ചു



മഞ്ഞളാംപുറം യു.പി. സ്കൂൾ സപ്തതി ആഘോഷം സമാപിച്ചു


കേളകം: മഞ്ഞളാംപുറം യു.പി.സ്കൂൾ സപ്തതി ആഘോഷങ്ങളുടെ സമാപനവും സർവീസിൽ നിന്നു വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും  നടത്തി. സപ്തതി സംഗമം കെ.സുധാകരൻ എം.പി.ഉദ്ഘാടനം ചെയ്തു.. തലശ്ശേരി അതിരൂപതാ മെത്രാൻ മാർ.ജോർജ്ജ് ഞെരളക്കാട്ട് അധ്യക്ഷത വഹിച്ചു..അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. എൻഡോവ്മെന്റ് വിതരണം നടത്തി . പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ സ്മരണിക പ്രകാശനം നടത്തി.
ഫാ.മാത്യു ശസ്താംപടവിൽ, ഫാ.കുര്യാക്കോസ് ഓരത്തേൽ, ഫാ.കുര്യാക്കോസ് കോലക്കുന്നേൽ, വർഗീസ് ജോസഫ്, ശാന്തരാമചന്ദ്രൻ, ലിസി ജോസഫ്ഫാ.മനോജ് കൊച്ചുപുരക്കൽ,ഫാ.തോമസ് കീഴാരത്തിൽ, രവീന്ദ്രൻ മാസ്റ്റർ ഇളംപ്ലാവിങ്കൽ ,ടോമി വാളുവെട്ടിക്കൽ, കെ.എം.അബ്ദുൽ അസീസ്,പ്രഥമാധ്യാപകൻ മാത്യു ജോസഫ്, പി.ടി.എ.പ്രസിഡന്റ് സന്തോഷ് സ്റ്റീഫൻ, അധ്യപകനായ ടി.ജെ. ബിനോയ് ,ലിസി ജോർജ്, കെ.ജെ.അന്നമ്മ, പി.കെ. ട്രീസ, ലിസി ജോർജ്, സീന സുനിൽ, പ്രിയ മാന്നാത്ത്, മരിയ ജോമോൻ, കെ.എം.ലിസി എന്നിവർ സംസാരിച്ചു.ആഘോഷത്തിന്റെ ഭാഗമായി  പൂർവ്വ അധ്യാപക-മാനേജ്മെന്റ് സംഗമം,
പൂർവ്വവിദ്യാർഥി സംഗമം, 70 കുട്ടികൾ അണിനിരക്കുന്ന മെഗാ തിരുവാതിര,  സ്മരണിക പ്രകാശനം, ബാറ്റ്മിന്റൺ കോർട്ട് ഉദ്ഘാടനം, സ്മരണാഞ്ജലി എന്നിവ നടത്തി.വിവിധ കലാപരിപാടികളും  അരങ്ങേറി.

Post a Comment

0 Comments