പ്രവാസികളുടെ പ്രശ്‌നത്തില്‍ രാഷ്‌ട്രീയം നോക്കരുത്‌, എല്ലാവരും ഒന്നിച്ച്‌ നില്‍ക്കണം: യൂസഫലി



പ്രവാസികളുടെ പ്രശ്‌നത്തില്‍ രാഷ്‌ട്രീയം നോക്കരുത്‌, എല്ലാവരും ഒന്നിച്ച്‌ നില്‍ക്കണം: യൂസഫലി

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്‌നത്തില്‍ രാഷ്‌ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ച്‌ നില്‍ക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ നോര്‍ക്ക റൂട്‌സ്‌ വൈസ്‌ ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലി പറഞ്ഞു.

ഏത്‌ സര്‍ക്കാര്‍ വന്നാലും ലോക കേരളസഭയുണ്ടാകും. രാഷ്‌ട്രീയം നോക്കാതെ എല്ലാ നേതാക്കളെയും സ്വീകരിക്കുന്നവരാണ്‌ വിദേശരാജ്യങ്ങളിലെ മലയാളികളുടെ സംഘടനകളെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരളസഭയുടെ രണ്ടാം സമ്മേളനം ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാടിനെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു യൂസഫലി. ഇത്തരം സംരംഭങ്ങളില്‍ എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നതാണ്‌ എല്ലാ പ്രവാസികളുടെയും ആഗ്രഹം. ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിലെ തീരുമാനങ്ങള്‍ മിക്കതും നടപ്പാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments