ദിവസം രണ്ട് യാത്രക്കാര്‍; മോദി ഉദ്ഘാടനം ചെയ്ത റെയില്‍വേ സ്റ്റേഷന്റെ അവസ്ഥ ഇങ്ങനെ.



ദിവസം രണ്ട് യാത്രക്കാര്‍; മോദി ഉദ്ഘാടനം ചെയ്ത റെയില്‍വേ സ്റ്റേഷന്റെ അവസ്ഥ ഇങ്ങനെ.

ഭുവനേശ്വര്‍: ഒരുവര്‍ഷം മുമ്ബ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഒഡീഷയിലെ ബിച്ചുപാലി റെയില്‍വേ സ്റ്റേഷനില്‍ യാത്ര ചെയ്യുന്നത് രണ്ട് പേര്‍ മാത്രം. ഹേമന്ദ് പാണ്ഡെ എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രതിദിനം 20 രൂപ മാത്രമാണ് റെയില്‍വേ സ്റ്റേഷന്റെ വരുമാനമെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

നാല് ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്റ്റേഷനില്‍ 3.5 ലക്ഷം രൂപയാണ് ഒരു മാസത്തെ നടത്തിപ്പ് ചെലവ്. സ്റ്റേഷന്‍ മാസ്റ്റര്‍, അസി. സ്റ്റേഷന്‍ മാസ്റ്റര്‍, രണ്ട് ക്ലറിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നത്. പുതിയ റെയില്‍വേ സ്റ്റേഷന്റെ വരവ് ചെലവ് കണക്കുകള്‍ ആവശ്യപ്പെട്ടുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

115 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ചിരിക്കുന്ന സ്റ്റേഷനില്‍ മൂന്ന് കോച്ചുകളുള്ള രണ്ട് പാസഞ്ചര്‍ ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. പുലര്‍ച്ചെ 6.30നും ഉച്ചയ്ക്ക് 1.30നുമാണ് ഈ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനുകള്‍ പുറപ്പെടുന്നത്.

Post a Comment

0 Comments