അന്ന് പ്രിയങ്ക ഇന്ന് കരീന, കാല്‍മുട്ട് എവിടെപ്പോയെന്ന് ആരാധകര്‍.



അന്ന് പ്രിയങ്ക ഇന്ന് കരീന, കാല്‍മുട്ട് എവിടെപ്പോയെന്ന് ആരാധകര്‍.

ഫോട്ടോകൾ അൽപം മനോഹരമാക്കുന്നതിന് എഡിറ്റ് ചെയ്യുന്നവരുണ്ട്. ചിലതൊക്കെ യഥാർഥ ഫോട്ടോകളെ കടത്തിവെട്ടുന്ന മാറ്റമായിരിക്കും സംഭവിച്ചിട്ടുണ്ടാവുക. അത്തരത്തിലൊന്ന് ഇപ്പോൾ സംഭവിച്ചിരിക്കുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂറിന്.

ഒരു പരസ്യത്തിനു വേണ്ടി കൃത്രിമമായി മസിലുകൾ സൃഷ്ടിച്ചതിന്റെ പേരിൽ കാർത്തിക് ആര്യനും കൂടുതൽ വെളുപ്പിച്ച ചിത്രത്തിന്റെ പേരിൽ സ്മൃതി മന്ദാനയും ട്രോളുകൾക്ക് ഇരയായി അധികമാവുന്നതിനു മുമ്പാണ് കരീനയും അത്തരമൊരു വിമർശനത്തിന് ഇരയാവുന്നത്. ഒരു ഫാഷൻ മാഗസിനു വേണ്ടി പോസ് ചെയ്ത കരീനയുടെ ഫോട്ടോയാണ് എഡിറ്റ് ചെയ്ത് ഒരു വഴിക്കാക്കിയത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കരീനയുടെ ചിത്രം ഒരിക്കൽക്കൂടി നോക്കിയ ആരാധകരാണ് പിഴവ് കണ്ടെത്തിയത്. കരീനയുടെ കാലുകളുടെ വണ്ണം കുറച്ച് മനോഹരമാക്കിയതിനൊപ്പം കാൽമുട്ട് കൂടി അപ്രത്യക്ഷമാക്കിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഒരു പ്രതിമ നിൽക്കുന്നതു പോലെയുണ്ടെന്ന് ചിലർ കമന്റ് ചെയ്തെങ്കിൽ മറ്റു ചിലർ പറഞ്ഞത് കാലുകളുടെ യഥാർഥ രൂപമറിയാൻ ചിത്രത്തിലെ നിഴൽ നോക്കിയാൽ മതിയെന്നാണ്.

സുന്ദരിയായ കരീനയെ എഡിറ്റ് ചെയ്ത് ഇങ്ങനെ ആക്കേണ്ടിയിരുന്നില്ലെന്നും എഡിറ്റ് ചെയ്യുകയാണെങ്കിൽ പുറകിലുള്ള നിഴൽ കൂടി എഡിറ്റ് ചെയ്യണമായിരുന്നുവെന്നും പറഞ്ഞവരുണ്ട്.

മുമ്പ് നടി പ്രിയങ്ക ചോപ്രയും ഇത്തരം വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. അന്ന് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്സിം എന്ന മാഗസിനിൽ വന്ന പ്രിയങ്കയുടെ ചിത്രമാണ് വിവാദമായത്. ചിത്രം ഫോട്ടോഷോപ്പ് ചെയ്യുന്നതിനിടെ താരത്തിന്റെ കക്ഷം കൂടുതൽ മനോഹരമാക്കാനായി വെളുപ്പിച്ച് നൽകുകയായിരുന്നു, എന്നാൽ ഒറ്റനോട്ടത്തിൽ തന്നെ കൃത്രിമത്വം വ്യക്തമാകുന്ന ഫോട്ടോ ആയിരുന്നു അത്.

Post a Comment

0 Comments