ഇറാനില്‍ വിമാനം തകര്‍ന്ന് 176 മരണം:



ഇറാനില്‍ വിമാനം തകര്‍ന്ന് 176 മരണം:

ടെഹ്‌റന്‍: ടേക്ഓഫീന് തൊട്ടുപിന്നാലെ യുക്രെയിന്റെ ബോയിങ് 737-800 വിമാനം ഇറാനില്‍ തകര്‍ന്നു വീണു. ജീവനക്കാരുള്‍പ്പെടെ 176 പേര്‍ അപകടത്തില്‍ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ 167 യാത്രക്കാരും 9 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ടെഹ്‌റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തല്‍ നിന്ന് യുക്രെയിന്‍ തലസ്ഥാനമായ കീവിയിലേയ്ക്ക് പ്രാദേശിക സമയം രാവിലെ 6.12 നാണ് വിമാന് പുറപ്പെട്ടത്. പറന്നുയര്‍ന്ന് എട്ടുമിനിറ്റിനുള്ളില്‍ അപകടം സംഭവിച്ചുവെന്ന് ഫൈ്‌ളറ്റ് ട്രാക്കിങ് വെബ്‌സൈറ്റുകള്‍ സൂചിപ്പിക്കുന്നു. സാങ്കേതികതകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Post a Comment

0 Comments