ദേശീയ പണിമുടക്ക് രാജ്യത്തിന്റെ നിലനിൽപ്പിന്നുള്ളതാണ് :സാജിദ ഷജീർ.
കണ്ണൂർ : എല്ലാ വർഷവും നടത്തുന്ന ദേശീയ പണിമുടക്കിൽ നിന്നും വിഭിന്നമായ സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനിൽക്കുന്നതെന്ന് FlTU സംസ്ഥാന സെക്രട്ടറി *സാജിദ ഷജീർ* പ്രസ്ഥാവിച്ചു.ദേശിയ പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ *കണ്ണൂരിൽ നടന്ന ഹെഡ് പോസ്റ്റോഫീസ് ഓഫീസ്* മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം... വർഷാവർഷങ്ങളിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്ക് വേണ്ടിയാണ്, നമുക്ക് പണിമുടക്ക് നടത്തേണ്ടി വന്നതെങ്കിൽ, ഇന്നത്, രാജ്യത്തെ തൊഴിലാളികൾക്ക് , ജനങ്ങൾക്ക്, ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശപ്പോരാട്ടങ്ങൾക്കു വേണ്ടിയുള്ളതായിരിക്കുകയാണെന്നും നരേന്ദ്ര മോഡി അധികാരത്തിലേറിയതിന് ശേഷമുള്ള തൊഴിലാളി പ്രക്ഷോപത്തിനൊന്നും ഭരണകൂടം ചെവി കൊടുക്കുന്നില്ല എന്ന് മാത്രമല്ല, സമരങ്ങളെയൊക്കെ അടിച്ചൊതുക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ കോഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ എ.അഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. TUCI ജില്ലാ സെക്രട്ടറി അബൂബക്കർ പി.പി മുഖ്യപ്രഭാഷണം നിർവഹിച്ചു. SATU ജില്ലാ സെക്രട്ടറി ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. യൂണിയൻ കോഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ : കസ്തൂരി ദേവൻ, സി.പി. റഹ് ന ടീച്ചർ ( ASET), കെ.എം വേണു ഗോപാൽ (AlCCTU ), മുഹമ്മദ് ഹനീഫ (KSCWU ),ജിതേഷ് കാഞ്ഞിലേരി (INA) എന്നിവർ സംസാരിച്ചു. ഷാഹിന ലത്തീഫ്, കെ.എം മക്ബൂൽ, പള്ളിപ്രം പ്രസന്നൻ , ഫൈസൽ മാടായി, ടി. മനോജ് കുമാർ, അബ്ദുറഹ്മാൻ അൻസാരി, സുബൈർ ഇരിട്ടി, ലില്ലി ജയിംസ്, വിജയൻ ചെങ്ങറ, എ. ഹാരിസ് എന്നിവർ സംസാരിച്ചു. FlTU ജില്ലാ സെക്രട്ടറി കെപി സലാം മാസ്റ്റർ സമാപന പ്രസംഗവും പ്രോഗ്രാം കൺവീനർ എൻ എം ശഫീഖ് നന്ദിയും പറഞ്ഞു.
കാൽടെക്സിൽ നിന്നാരംഭിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിന് സാദിഖ് മാടായി, മുഹ്സിൻ ഇരിക്കൂർ, വിജയൻ ചേലോറ , രമാ ദേവി, മാളിയേക്കൽ ത്രേസ്യാമ എന്നിവർ നേതൃത്വം നൽകി.
0 Comments