കമ്മീഷൻ വേണം; കംപ്യൂട്ടര്‍വല്‍ക്കരണം അട്ടിമറിച്ച് ഉദ്യോഗസ്ഥര്‍: എംഡിയുടെ വാക്കിന് പുല്ലുവില.
ബവ്റിജസ് കോര്‍പറേഷനിലെ കംപ്യൂട്ടര്‍വല്‍ക്കരണം അട്ടിമറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍. മദ്യകമ്പനികളില്‍ നിന്നുള്ള കമ്മീഷന്‍ നഷ്ടമാകുമെന്ന് കണ്ടതോടെയാണിത്. ജനുവരി ഒന്നുമുതല്‍ കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കണമെന്നായിരുന്നു എം.ഡിയുടെ നിര്‍ദേശം.
വര്‍ഷം 1500 കോടിയിലേറെ വിറ്റുവരവുള്ള ബവ്റിജസ് കോര്‍പറേഷനിലെ ക്രമക്കേട് അവസാനിക്കണമെങ്കില്‍ കംപ്യൂട്ടര്‍ വല്‍ക്കരണം നടപ്പാക്കണമെന്നായിരുന്നു വിജിലന്‍സിന്‍റെ നിര്‍ദേശം. ഇതിന്‍റ അടിസ്ഥാനത്തിലാണ് ഔട്്ലെറ്റുകളേയും ഹെഡ്ഓഫിസിനേയും ബന്ധിപ്പിച്ചുള്ള കംപ്യൂട്ടര്‍വല്‍ക്കരണത്തിനു തുടക്കമിട്ടത്. വര്‍ഷങ്ങളായി തുടരുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും പുതുവര്‍ഷത്തില്‍ കംപ്യൂട്ടര്‍വല്‍ക്കരണം പ്രാവര്‍ത്തികമാക്കണമെന്നും എം.ഡി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ അത് അട്ടിമറിച്ചു. കാരണം കംപ്യൂട്ടര്‍വല്‍ക്കരിച്ചാല്‍ ഔട്്ലെറ്റുകളില്‍ ഉപഭോക്താക്കള്‍ ഏറെ ആവശ്യപ്പെടുന്നത് ഏത് ബ്രാന്‍ഡ് മദ്യമാണന്ന് എം.ഡി തിരിച്ചറിയും. ഇതോടെ ഇവ കൂടുതല്‍ വാങ്ങേണ്ടി വരും. നിലവില്‍ കമ്മീഷന്‍ കൂടുതല്‍ കിട്ടുന്ന ബ്രാന്‍ഡുകള്‍ വാങ്ങാനും വില്‍ക്കാനുമാണ് ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യം. കംപ്യൂട്ടര്‍വല്‍ക്കരിക്കുകയും കൂടുതല്‍ വിറ്റഴിയുന്ന ബ്രാന്‍ഡ് മദ്യം വാങ്ങുകയും ചെയ്താല്‍ കമ്മീഷന്‍ വരവ് നിലയ്ക്കും.
കമ്മീഷന്‍ മാത്രമല്ല, ഒൗട്ട്ലറ്റുകളിലെ പണം തിരിമറിവരെ കംപ്യൂട്ടര്‍സംവിധാനം വന്നാല്‍ തെളിയും. ഇതിനെല്ലാം തടയിടാനാണ് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ഉദ്യോഗസ്ഥര്‍ കംപ്യൂട്ടര്‍വല്‍ക്കരണം വൈകിപ്പിക്കുന്നത്.
0 Comments