സിദ്ധ ദിനാചരണവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്.
ചെതലയം: സിദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ സിദ്ധ വൈദ്യ ബോധവൽക്കരണം ചെതലയത്തെ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ചു. 'രോഗ പ്രതിരോധവും ആരോഗ്യ സംരക്ഷണവും സിദ്ധയിലൂടെ ' എന്ന വിഷയത്തെക്കുറിച്ച് ഡോ അരുൺ ബേബി സംസാരിച്ചു. സിദ്ധ ഗ്രന്ഥങ്ങളുടെ പ്രദർശനം, 60 ഔഷധ ചെടികളുടെ പ്രദർശനം, പോസ്റ്റർ പ്രദർശനം, സിദ്ധ ഔഷധങ്ങളുടെ പ്രദർശനം എന്നിവയും ഇതിന്റെ ഭാഗമായി നടത്തപ്പെട്ടു.ഡോ ഹുസ്ന ബാനു ആശംസകൾ രേഖ പ്പെടുത്തി. പ്രൊഫ: ഡോ അഹമ്മദ് സിയാജുദീൻ നന്ദി രേഖപ്പെടുത്തി.ട്രൈബൽ യൂണിവേഴ്സിറ്റിയിലെ പണിയ, കാട്ടു നായിക്ക, ഊരാളി, കുറിച്യ ഗോത്ര വിഭാഗത്തിലെ 70 ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾ പങ്കെടുത്തു.
0 Comments