നിരന്തരമായി കാലാവസ്ഥ മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പകര്‍ച്ചവ്യാധികളും പിടിമുറുക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
നിരന്തരമായി കാലാവസ്ഥ മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പകര്‍ച്ചവ്യാധികളും പിടിമുറുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട രോഗമാണ് ചിക്കന്‍പോക്‌സ്. ഈ വര്‍ഷം തുടക്കത്തില്‍ 10 ദിവസത്തിനകം ജില്ലയില്‍ 27 പേരാണ് ചിക്കന്‍പോക്‌സ് രോഗം വന്ന് ചികിത്സ തേടിയത്. കഴിഞ്ഞ ഡിസംബറില്‍ 130 പേരും നവംബറില്‍ 113 പേരുമാണ് ചികിത്സിച്ചത്. പൊതുവെ എല്ലാ കാലാവസ്ഥയിലും രോഗം ബാധിക്കുമെങ്കിലും വേനല്‍കാലത്താണ് കൂടുതലായി കാണുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ചൂടു കൂടുതലാകുകയാണെങ്കില്‍ ഇത്തവണ രോഗ സാധ്യതയും തള്ളികളയാന്‍ ആകില്ല. ആദ്യത്തെ അഞ്ചു മാസങ്ങളിലാണ് പൊതുവെ ഇത്തരം രോഗങ്ങള്‍ കണ്ടുവരുന്നത്.
0 Comments