തളിപ്പറമ്പില്‍ മാരകമായ എം.ഡി.എം.എ മയക്കുമരുന്ന് സഹിതം യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.
തളിപ്പറമ്പ്: മാരകമായ എം.ഡി.എം.എ മയക്കുമരുന്ന് സഹിതം യുവാവിനെ തളിപ്പറമ്പ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്‌സൈസ് സി ഐ റേഞ്ച് ഓഫീസുകള്‍
സംയുക്തമായി നടത്തിയ റെയിഡി ലാ ണ് രാമന്തളി എട്ടിക്കുളം പുഞ്ചിരി മുക്കിലെ കുഞ്ഞിക്കലനിന്റകത്ത് കെ.എ.ഹംസാസ് (25)നെ മൂന്ന് ഗ്രാം ലഹരിമരുന്ന് സഹിതം അറസ്റ്റ് ചെയ്തത്. 50,000 രൂപ വിലമതിക്കുന്നതാണ് പിടികൂടിയ മയക്കുമരുന്ന്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. വളരെ ചെറിയൊരു ഭാഗം മയക്കുമരുന്ന് ഉപയോഗിച്ചാല്‍ തന്നെ 10 മണിക്കൂറോളം ലഹരി ലഭിക്കുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
സി ഐ വി.വി.പ്രഭാകരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി.മധുസൂ തനന്‍ ,കെ.വി.ഗിരീഷ്, എം.വി.അഷറഫ്, കെ. രത്‌നകുമാര്‍, കെ.രാജേഷ്, പി.കെ.രാജീവന്‍, സിഇഒ മാരായ കെ.ടി.എന്‍.മനോജ്,
രജി രാഗ്, പി.പി.മനോഹരന്‍, പി.വി.പ്രകാശന്‍, വനിതാ സിഇഒമാരായ എം.പി.അനു, പി.ആരതി, ഡ്രൈവര്‍ പി.വി.പുരുഷോത്തമന്‍ എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
0 Comments