ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ചൈനക്ക് പണി കിട്ടുമോ?



ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ചൈനക്ക് പണി കിട്ടുമോ?

ന്യൂഡല്‍ഹി: രാജ്യത്ത് അത്യാവശ്യമല്ലാത്ത ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് . വാണിജ്യമന്ത്രാലത്തിന്റെ നേതൃത്വത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ സഹകരണത്തോടെ വിവിധ മന്ത്രാലയങ്ങളാണ് നിയമ പാലനം നടത്തുന്നത് . 371 ഉത്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കര്‍ശനമാക്കുന്ന ചട്ടങ്ങള്‍ വരുന്ന മാര്‍ച്ചോടെ പുറത്തിറക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത് .

ഇറക്കുമതിയില്‍ ഗുണനിലവാരം കര്‍ശനമാക്കുന്നതിലൂടെ ചൈനയില്‍നിന്നുള്ള ഇറക്കുമതിയും അതുവഴി വ്യാപാരക്കമ്മിയും കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍ .മുന്‍വര്‍ഷത്തേതില്‍നിന്ന് 71,000 കോടി രൂപയുടെ കുറവുണ്ടായെങ്കിലും 2019-ല്‍ ഇന്ത്യ-ചൈന വ്യാപാരക്കമ്മി 3.7 ലക്ഷം കോടി രൂപയാണ്. ഇത് ഗണ്യമായി കുറക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ചൈനീസ് ഉല്പന്നങ്ങളായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍, കായികോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ ഗുണനിലവാര മാനദണ്ഡങ്ങളാണ് ഇന്ത്യ കര്‍ശനമാക്കുന്നത്. അത്യാവശ്യമല്ലാത്ത ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി പ്രതിവര്‍ഷം നാലുലക്ഷം കോടി രൂപയുടേതാണെന്നാണ് വാണിജ്യമന്ത്രാലയം വിലയിരുത്തുന്നത്

Post a Comment

0 Comments