വയനാട് ചുരം ഒന്നാംവളവില്‍ വാഹനാപകടം.
വൈത്തിരി: വയനാട് ചുരത്തിലെ ഒന്നാംവളവിലെ കൂന്തളംതേര് ബസ്‌സ്റ്റോപ്പിന് സമീപത്ത് വാഹനാപകടം. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ചെലവൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയിലെ കുഴിവെട്ടിച്ചു മാറ്റുന്നതിനിടെയാണ് താഴേക്ക് പതിച്ചത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റവരെ സ്ഥലത്തെത്തിയ താമരശ്ശേരി പൊലീസും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് മുകളിലെത്തിച്ചത്. ഇവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
0 Comments