വോട്ടര്‍ പട്ടിക പുതുക്കല്‍: ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) പി കെ ബാബു ഉദ്ഘാടനം ചെയ്തു.
വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതും അന്തിമമാക്കുന്നതും സംബന്ധിച്ച വിഷയത്തില്‍ നടന്ന ക്ലാസില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഇലക്ഷന്‍ ക്ലാര്‍ക്കുമാര്‍ പങ്കെടുത്തു. മാസ്റ്റര്‍ ട്രെയിനര്‍മാരായ പി വിമല്‍കുമാര്‍, പി പത്മനാഭന്‍, കെ മോഹനന്‍ എന്നിവര്‍ ക്ലാസെടുത്തു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജനുവരി 20 ന് കരട് വോട്ടര്‍ പട്ടികയും ഫെബ്രുവരി 28 ന് അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിക്കാനാണ് നിര്‍ദ്ദേശം. ഇആര്‍ഒ, എഇആര്‍ഒ എന്നിവര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പരിശീലനം നല്‍കും.
0 Comments