നാറാത്ത്: നാറാത്ത് ശ്രീ തൃക്കൺ മഠംശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം തുടങ്ങി.
വൈകു: വർണ്ണശഭളമായ കലവറ നിറക്കൽ ഘോഷയാത്ര നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിസരത്തുനിന്നും ആരംഭിച്ച് ക്ഷേത്രതിരുമുറ്റത്ത് സമാപിച്ചു. പ്രവീൺ പനോന്നേരി ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. തുടർന്ന് മുണ്ടയാട് സച്ചിദാനന്ദം ഭജൻ സമിതി ഭക്തിഗാനമേള അവതരിപ്പിച്ചു.
രണ്ടാം ദിനമായ വ്യാഴാഴ്ച രാവിലെ നട തുറന്ന് നിത്യപൂജൾ, ദീപാരാധന, നിറമാല തുടങ്ങിയ ക്ഷേത്രാചാരപ്രകാരമുള്ളചടങ്ങുകളും.
വൈകുഃ 6.30 ന് ഭഗവതി സേവക്ക് ശേഷം
തൃക്കൺ മഠം മാതൃസമിതി, പള്ളിക്കുന്ന് ജയ് ജവാൻ വനിത കൂട്ടായ്മ, ഈശാനമംഗലം മാതൃസമിതി തുടങ്ങിയവർ അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും,തുടർന്ന് നൃത്തനൃത്ത്യങ്ങളും അരങ്ങേറും.
സമാപന ദിനമായ വെള്ളിയാഴ്ച രാവിലെ നട തുറന്ന് പതിവ് ചടങ്ങുകൾക്ക് ശേഷം 6 മണിക്ക് മഹാഗണപതി ഹോമം. ഉച്ചക്ക് 12.30ന് പ്രസാദ സദ്യയും ഉണ്ടായിരിക്കും.
വൈകു: 3 മണിക്ക് കാഴ്ചശീവേലി, പഞ്ചവാദ്യം, തായമ്പക.
തുടർന്ന് നീലേശ്വരം മാടമന ശ്രീധരൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം തുടങ്ങിയ പരിപാടികളോടെ സമാപിക്കും.
0 Comments