സ്‌നേഹവീട് താക്കോൽ ദാനവും ആശീർവാദ കർമ്മവും നടത്തി.
കൊട്ടിയൂർ:കൊട്ടിയൂർ | സെന്റ്. സെബാസ്ററ്യൻസ് ഇടവകയുടെ കെ.സി. വൈ.എം സഘടന നിർമിച്ചുനൽകിയ സ്‌നേഹവീടിന്റെ ആശീർവാദ കർമ്മം കെ. സി. വൈ. എം മേഖല ഡയറക്ടർ ഫാ.വിൻസെന്റ് കളപ്പുര നിർവഹിച്ചു. രൂപതാ ഡയറക്ടർ ഫാ.അഗസ്റ്റ്യൻ ചിറക്കത്തോട്ടത്തിൽ താക്കോൽ ദാന കർമ്മം നിർവ്വഹിച്ചു.ഇടവകയുടെ കെ. സി. വൈ. എം സംഘടനയാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തെ കണ്ടെത്തി അവർക്കായി ഒരു ഭവനം നിർമ്മിച്ചു നൽകിയത്. കൊട്ടിയൂർ ഇടവക വികാരി റവ.ഫാ വർഗീസ് മുളകുടിയാങ്കൽ, അസി. വികാരി. ഫാ. ഷിജോ വേനക്കുഴിയിൽ, കെ.സി. വൈ. എം യൂണിറ്റ് പ്രസിഡന്റ് ജോഷൽ ഈന്തുങ്കൽ എന്നിവരാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകിയത്. എക്സിക്യൂട്ടീവ് അംഗങ്ങൾ, മേഖല -രൂപത ഭാരവാഹികൾ, ഇടവകഅംഗങ്ങൾ തുടങ്ങിയവർ ആശീർവാദ കർമ്മത്തിൽ പങ്കെടുത്തു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിന് വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് പുതുവർഷത്തിൽ മാതൃകയാകുകയാണ് കൊട്ടിയൂർ സെന്റ്. സെബാസ്റ്റ്യൻസ് ഇടവകയുടെ കെ. സി. വൈ. എം സംഘടന.
0 Comments