കൊട്ടിയൂർ - അമ്പായത്തോടിലെ മാവോവാദി പ്രകടനം;കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര അമ്പായത്തോട്ടിലും, പാൽ ചുരത്തും സന്ദര്‍ശനം നടത്തി.



കൊട്ടിയൂർ - അമ്പായത്തോടിലെ മാവോവാദി പ്രകടനം;കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര  അമ്പായത്തോട്ടിലും, പാൽ ചുരത്തും സന്ദര്‍ശനം നടത്തി.

കേളകം: തിങ്കളാഴ്ച പുലര്‍ച്ചെ അമ്പായത്തോട് ടൗണില്‍ നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്ര അമ്പായത്തോട് ടൗണിലും മേലേ പാല്‍ചുരം കോളനിയിലും സന്ദര്‍ശിച്ചത്.ഇരിട്ടി എ എസ് പി ആര്‍ ആനന്ദ് ,കേളകം എസ് ഐ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.മാവോയിസ്റ്റ് വേട്ടക്കായി പുതിയ പദ്ധതി ആവ്ഷ്‌കരിക്കാനുള്ള ആലോചനയുണ്ടെന്നും പൊതുജനങ്ങളുടെ സഹായം പോലീസിനുണ്ടെന്നും പൊതുജനങ്ങള്‍ തത്സമയം പ്രതികരിക്കാത്തത് ഭയം മൂലമാണെന്നും ,മാവോയിസ്റ്റുകള്‍ സന്ദര്‍ശിച്ചശേഷം പോലീസിന് വിവരം ലഭിക്കുന്നത് പൊതുജനങ്ങളുടെ പിന്‍ന്തുണ ഉള്ളത് കൊണ്ടാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു

Post a Comment

0 Comments