മുട്ടിലിഴഞ്ഞ് വഴിയിലിറങ്ങിയ പിഞ്ചുകുഞ്ഞ് കാറുതട്ടി മരിച്ചു.
ആലപ്പുഴ: അമ്മ വിളക്കുവയ്‌ക്കാന്‍ തിരിഞ്ഞപ്പോള്‍ മുട്ടിലിഴഞ്ഞ് ഇടവഴിയിലേക്കിറങ്ങിയ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞ് കാറുതട്ടി മരിച്ചു. ആലപ്പുഴ കരളകം വാര്‍ഡില്‍ കൊച്ചുകണ്ടത്തില്‍ ജി.രാഹുല്‍ കൃഷ്ണയുടെ മകള്‍ ശിവാംഗിയാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 6.15-ഓടെയായിരുന്നു സംഭവം. ഇവര്‍ സനാതനം വാര്‍ഡില്‍ സായികൃപ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്ന സമയത്ത് കുട്ടി പുറത്തേക്കിറങ്ങുകയായിരുന്നു. വഴിയോട് ചേര്‍ന്നുള്ള വീടിന് ഗേറ്റില്ലായിരുന്നു. വഴിയുടെ വളവിലാണ് വീട്.
ഇരുട്ടുപരന്നതിനാല്‍ കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടില്ല. ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഹുല്‍ ഓട്ടോ ഡ്രൈവറാണ്. അമ്മ: കാര്‍ത്തിക. സഹോദരി: ശിഖന്യ. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. നോര്‍ത്ത് പോലീസ് കേസെടുത്തു.
0 Comments