എംഎല്‍എ സ്ഥാനം കൊണ്ട് തൃപ്തനെന്ന് മാണി സി കാപ്പന്‍; അന്തി തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റേതെന്ന് ശശീന്ദ്രന്‍
മുംബൈ: എംഎല്‍എ സ്ഥാനം കൊണ്ട് തൃപ്തനെന്ന് മാണി സി കാപ്പന്‍. മന്ത്രി സ്ഥാനത്തെക്കുറിച്ച് ആലോചനകള്‍ നടന്നിട്ടില്ലെന്നും മാണി സി കാപ്പന്‍ മുംബൈയില്‍ വ്യക്തമാക്കി. മന്ത്രി സ്ഥാനത്തെക്കുറിച്ച് ആലോചനകള്‍ നടന്നിട്ടില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. അധ്യക്ഷന്‍റെ കാര്യത്തില്‍ സംസ്ഥാനതലത്തില്‍ സമയവായത്തിനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രനും അറിയിച്ചു. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതായിരിക്കുമെന്നും ശശീന്ദ്രന്‍ അറിയിച്ചു.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തെയും മന്ത്രിസ്ഥാനത്തെയും ചൊല്ലി കേരള എന്‍സിപിലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലില്‍ മുംബൈ ചര്‍ച്ച നടന്നത്. പാലായിലെ മിന്നും ജയത്തിന് പിന്നാലെ മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തോമസ് ചാണ്ടിയുടെ മരണത്തോടെ സംസ്ഥാന അധ്യക്ഷന്‍റെ സ്ഥാനവും ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ശശീന്ദ്രനെ പ്രസിഡന്‍റാക്കി മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന നിര്‍ദ്ദേശം കാപ്പന്‍ അനുകൂലികള്‍ മുന്നോട്ട് വച്ചെന്നായിരുന്നു വിവരം.
എന്നാല്‍ മന്ത്രിസ്ഥാനത്തില്‍ വച്ചുമാറല്‍ വേണ്ടെന്നാണ് ശശീന്ദ്രന്‍റെ നിലപാട്. താല്‍ക്കാലിക പ്രസിണ്ടിന്‍റെ ചുമതല നിലവില്‍ ടിപി പീതാംബരനാണ്. സ്ഥിരം പ്രസിഡന്‍റാകാന്‍ ആഗ്രഹമുണ്ടെന്നതിനാല്‍ മന്ത്രിമാറ്റത്തോടെ പീതാംബരനും യോജിപ്പില്ല.
നേരത്തെ മാണി സി കാപ്പനും എ കെ ശശീന്ദ്രനും മുംബെയിലെത്തി ശരത് പവാറിനെ പ്രത്യേകമായി കണ്ടിരുന്നു. കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയും തര്‍ക്കം നിലനില്‍ക്കുകയാണ്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് സ്ഥാനാര്‍ഥിയാവാന്‍ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും ടിപി പീതാംബരന്‍റെയടക്കം പിന്തുണയുണ്ടായിട്ടും കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃതയോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ചാണ്ടിയുടെ കുടുംബാംഗം വേണ്ടെന്ന് അഭിപ്രായപ്പെടുകയായിരുന്നു.
0 Comments