വീണ്ടും വെല്ലുവിളിച്ച് ഷെയ്ന്; പ്രതിഫലം കൂട്ടാതെ ഉല്ലാസം ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ല.
കൊച്ചി: നിര്‍മാതാക്കളെ വെല്ലുവിളിച്ചു വീണ്ടും നടന് ഷെയ്ന് നിഗം. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഷെയ്ന് തള്ളി.
സിനിമയുമായി ബന്ധപ്പെട്ടു പ്രതിഫലതര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിംഗ് പൂര്ത്തിയാക്കില്ലെന്നുമാണു ഷെയ്നിന്റെ നിലപാട്. പ്രതിഫലത്തര്‍ക്കത്തില്‍ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിനുശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളൂ എന്നും ഷെയ്ന് നിലപാട് സ്വീകരിക്കുന്നു. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ തുടര്‍ച്ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നു നിര്‍മാതാക്കളുടെ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരാളെവച്ച് ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായും അസോസിയേഷന് വ്യക്തമാക്കി.
0 Comments