ലൈഫ് പദ്ധതിയില്‍ ഈ വര്‍ഷം രണ്ട് ലക്ഷം വീടുകള്‍, മൂന്നാം ഘട്ടത്തില്‍ ഫ്ലാറ്റുകള്‍.



ലൈഫ് പദ്ധതിയില്‍ ഈ വര്‍ഷം രണ്ട് ലക്ഷം വീടുകള്‍, മൂന്നാം ഘട്ടത്തില്‍ ഫ്ലാറ്റുകള്‍.

തിരുവനന്തപുരം: ഭവനരഹിതര്‍ക്കുള്ള ലൈഫ് പദ്ധതി അനുസരിച്ച്‌ ഈ വര്‍ഷം രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍. സ്ഥലം കിട്ടാത്തതിനാല്‍, മൂന്നാം ഘട്ടത്തില്‍ വീടുകള്‍ക്ക് പകരം ഫ്ലാറ്റുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി അറിയിച്ചു.

ലൈഫ് ഭവന പദ്ധതിക്കായി ഇതുവരെ 4492 കോടിരൂപ ചെലവിട്ടു. ഭൂമിയുടെ ലഭ്യത കുറവായതിനാല്‍ മൂന്നാംഘട്ടത്തില്‍ ഫ്ലാറ്റുകളാണ് സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉള്ളത്. ലൈഫ് ഗുണഭോക്താക്കളുടെ ആദ്യ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംഗമത്തില്‍ സര്‍ക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും ലഭ്യമാക്കാന്‍ വിവിധ സ്റാറാളുകളും സജ്ജമാക്കിയിരുന്നു. ലൈഫ് കുടുംബ അംഗങ്ങള്‍ക്കായി വൈദ്യപരിശോധനക്കുള്ള സൗകര്യവുമൊരുക്കിയിരുന്നു. വര്‍ക്കല ബ്ലോക്കില്‍ നിന്നുള്ള രണ്ടായിരം ഗുണ ഭോക്താക്കളാണ് പങ്കെടുത്തത്. തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുത്തു.

Post a Comment

0 Comments