കണ്ണൂരില്‍ പുതിയ പോലീസ് കണ്‍ട്രോള്‍ റൂം നാളെ തുറക്കും
കണ്ണൂര്‍: എ.ആര്‍. ക്യാമ്ബ് വളപ്പില്‍ പോലീസ് കണ്‍ട്രോള്‍ റൂമിനായി പുതിയ കെട്ടിടം ഒരുങ്ങി. കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം ശനിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലയിലെ മുഴുവന്‍ പോലീസ് സംവിധാനത്തെയും ബന്ധിപ്പിക്കുന്ന അത്യാധുനിക കണ്‍ട്രോള്‍ റൂമാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ പോലീസ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണിത്. മറ്റു ജില്ലകളിലും സമാനമായ കണ്‍ട്രോള്‍ റൂമുകള്‍ ഒരുങ്ങുന്നുണ്ട്.
കണ്ണൂര്‍ നഗരത്തിലും പരിസരങ്ങളിലും സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണവും നിയന്ത്രണവും ഇവിടെനിന്നായിരിക്കും. ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ച ക്യാമറകളും ഇവിടെ നിന്നും നിരീക്ഷിക്കാനാകും. ഏറ്റവും ആധുനികമായ ഉപകരണങ്ങളോടുകൂടിയാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.
പയ്യാമ്ബലത്ത് ടൂറിസ്റ്റ് പോലീസ് ഔട്ട് പോസ്റ്റ്
ഇപ്പോള്‍ പയ്യാമ്ബലത്താണ് കണ്‍ട്രോള്‍ റൂം ഉള്ളത്. ഇതാണ് കണ്ണൂരില്‍ ജില്ലാ പോലീസ് ആസ്ഥാനത്തിനു സമീപത്തേക്ക് മാറുന്നത്. പയ്യാമ്ബലത്ത് കണ്‍ട്രോള്‍ റൂം ഉണ്ടായിരുന്ന കെട്ടിടത്തില്‍ ഇനിമുതല്‍ ടൂറിസ്റ്റ് പോലീസിന്റെ ഔട്ട് പോസ്റ്റ് പ്രവര്‍ത്തിക്കും.
2015 സെപ്തംബര്‍ 11-നാണ് അന്ന് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പയ്യാമ്ബലത്ത് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തത്. ബീച്ചിലും പാര്‍ക്കിലും എത്തുന്ന ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ചാണിത് പയ്യാമ്ബലത്ത് സ്ഥാപിച്ചത്. സഞ്ചാരികളുടെ സുരക്ഷയുടെ ഭാഗമായിക്കൂടിയാണ് ടൂറിസ്റ്റ് പോലീസ് ഔട്ട് പോസ്റ്റായി ഇവിടത്തെ കെട്ടിടം മാറ്റുന്നത്.
0 Comments