ഇരിട്ടി പാലത്തിൽ ഗതാഗത തടസം പതിവാകുന്നു. മുന്നറിയിപ്പ് ബോർഡുമില്ല.
ബുധനാഴ്ച രാത്രി 9.30 ഓടെ ഇരിട്ടി ഭാഗത്ത് നിന്നും കാർഡ് ബോർഡ് കയറ്റി വന്ന KL 41 Q 6237 നമ്പർ വാഹനം ഇരിട്ടി പാലത്തിനകത്തു കുടുങ്ങിയതോടെ റോഡിന് ഇരുഭാഗത്തും മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പാലത്തിനേക്കാൾ ഉയരത്തിൽ കാർബോർഡ് കയറ്റി വന്ന ലോറി പാലത്തിൽ കുടുങ്ങുമെന്ന കാര്യം ഡ്രൈവർക്ക് മനസ്സിലായില്ലെങ്കിലും പാലത്തിനരികിലുള്ള കാക്കി ധാരിക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പാലത്തിന്റെ ഉയരം വ്യക്തമാക്കുന്ന രീതിയിൽ നമ്മുടെ ഇരിട്ടി ഫെയ്സ് ബുക്ക് കൂട്ടായ്മ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചപ്പോൾ അതിനെ ഫ്ലക്സ് ബോർഡാണ് എന്ന് പറഞ്ഞ് എടുപ്പിച്ചതിനാൽ സൂചനാ ബോർഡുകൾ പോലുമില്ലാതായി, പാലത്തിന്റെ ഉയരം വ്യക്തമാക്കുന്ന രീതിയിൽ മുകളിൽ സ്ഥാപിച്ച ലൈറ്റുകൾ പണിമുടക്കിയതോടെ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന ഡ്രൈവർമാർ കെണിയിൽ പെട്ടു തുടങ്ങി. രാത്രി ‘ മുക്കാൽ മണിക്കൂറോളം ഇരിട്ടി സ്തംഭിച്ചു. പിന്നീട് ഇരിട്ടി പോലീസ് ലോറി പിന്നോട്ട് എടുപ്പിച്ച് ഗതാഗതം പുന: സ്ഥാപിച്ചു. ഇനിയെങ്കിലും അപകടാവസ്ഥയിലുള്ള പാലത്തെ അധികൃതർ ശ്രദ്ധിച്ചേ മതിയാവൂ.




0 Comments