അനധികൃത മണ്ണെടുപ്പ് അധികൃതര്‍ തടഞ്ഞു; മണ്ണുമാന്തി യന്ത്രവും ടിപ്പറും പിടികൂടി

അനധികൃത മണ്ണെടുപ്പ് അധികൃതര്‍ തടഞ്ഞു;  മണ്ണുമാന്തി യന്ത്രവും ടിപ്പറും പിടികൂടി





ഇരിട്ടി: പയഞ്ചേരിമുക്ക് ടൗണിന് സമീപം അനധികൃത മണ്ണെടുപ്പ് റവന്യൂസംഘം തടഞ്ഞു. രാത്രിയും പകലുമാണ് അനധികൃതമായി കുന്നിടിച്ച്‌ മണ്ണെടുക്കുന്നത്. ഒരുവര്‍ഷം മുന്‍പും ഇത്തരത്തില്‍ കുന്നിടിക്കുന്നത് അധികൃതര്‍ തടഞ്ഞിരുന്നു. മണ്ണെടുക്കുന്നത് നിര്‍ത്താന്‍ രണ്ടുദിവസം മുന്‍പ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബുധനാഴ്ച രാവിലെയും മണ്ണുമാന്തിയന്ത്രവും ടിപ്പര്‍ലോറിയും ഉപയോഗിച്ച്‌ മണ്ണ് എടുക്കുകയായിരുന്നു. ഇതോടെയാണ് റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി ഇവ കസ്റ്റഡിയിലെടുത്തത്. ഇരിട്ടി അഡീഷണല്‍ തഹസില്‍ദാര്‍ എം.എസ്.ശിവദാസന്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശിധരന്‍ കളത്തില്‍, താലൂക്ക് ജീവനക്കാരായ ടി.പ്രസാദ്, കെ.രാജേഷ്, ശിവദാസന്‍, കീഴൂര്‍ വില്ലേജ് ഓഫീസര്‍ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് കുന്നിടിക്കല്‍ തടഞ്ഞത്.

Post a Comment

0 Comments