ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ത​ല​യ്ക്കു വി​ല​യി​ട്ട് ഇ​റാ​ന്‍; വ​ധി​ച്ചാ​ല്‍ പ്ര​തി​ഫ​ലം 576 കോ​ടി



ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ത​ല​യ്ക്കു വി​ല​യി​ട്ട് ഇ​റാ​ന്‍; വ​ധി​ച്ചാ​ല്‍ പ്ര​തി​ഫ​ലം 576 കോ​ടി

ടെ​ഹ്റാ​ന്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ത​ല​യ്ക്കു വി​ല​യി​ട്ട് ഇ​റാ​ന്‍. ട്രം​പി​നെ ഇ​ല്ലാ​താ​ക്കാ​ന്‍ 80 മി​ല്ല്യ​ണ്‍ യു​എ​സ് ഡോ​ള​ര്‍ (ഏ​ക​ദേ​ശം 576 കോ​ടി രൂ​പ) പാ​രി​തോ​ഷി​ക​മാ​ണ് ഇ​റാ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഇ​റാ​നി​യ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ത​ല​വ​ന്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ഇ​റാ​ന്‍റെ ന​ട​പ​ടി.

ഇ​റാ​ന്‍റെ ദേ​ശീ​യ മാ​ധ്യ​മ​ത്തി​ലൂ​ടെ മു​തി​ര്‍​ന്ന സൈ​നി​ക ക​മാ​ന്‍​ഡ​ര്‍ പ​ണ​പ്പി​രി​വി​ന് ആ​ഹ്വാ​നം ചെ​യ്തു എ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. എ​ല്ലാ ഇ​റാ​നി​യ​ന്‍ പൗ​ര​ന്‍​മാ​രി​ല്‍​നി​ന്നു ഓ​രോ ഡോ​ള​ര്‍ വീ​തം ശേ​ഖ​രി​ച്ച്‌ ട്രം​പി​നെ വ​ധി​ക്കു​ന്ന​വ​ര്‍​ക്കു ന​ല്‍​കാ​നു​ള്ള പ​ണം ക​ണ്ടെ​ത്തു​മെ​ന്നും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​താ​യി ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​മാ​യ മി​റ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. 80 ദ​ശ​ല​ക്ഷം പൗ​ര​ന്‍​മാ​രാ​ണ് ഇ​റാ​നി​ലു​ള്ള​ത്.

ഇ​റാ​ന്‍ റെ​വ​ലൂ​ഷ​ന​റി ഗാ​ര്‍​ഡ്സി​ലെ ഉ​ന്ന​ത​സേ​നാ വി​ഭാ​ഗ​മാ​യ ഖു​ദ്സ് ഫോ​ഴ്സ് ത​ല​വ​ന്‍ ജ​ന​റ​ല്‍ ഖാ​സിം സു​ലൈ​മാ​നി യു​എ​സ് വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​തി​നു പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് ഇ​റാ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യു​എ​സി​നെ ആ​ക്ര​മി​ച്ചാ​ല്‍ ഇ​റാ​നി​ലെ 52 കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​തി​വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​മെ​ന്നാ​ണു ട്രം​പി​ന്‍റെ മ​റു​പ​ടി.

Post a Comment

0 Comments