ബാങ്കിന് മുമ്പിൽ കോൺഗ്രസ് ധർണ്ണ നടത്തി.



ബാങ്കിന് മുമ്പിൽ കോൺഗ്രസ് ധർണ്ണ നടത്തി.

പേരാവൂർ: കാർഷിക കടബാധ്യത മൂലം കൊളക്കാട്  ആത്മഹത്യ ചെയ്ത കുഴിയാനിമറ്റം ആൻഡ്രൂസിന്റെ കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നാവശ്യപ്പെട്ട്  കണിച്ചാർ മണ്ഡലം കോൺഗ്രസ്  കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി കാർഷിക വികസന ബാങ്ക് പേരാവൂർ ശാഖക്ക് മുമ്പിൽ ധർണ്ണ നടത്തി. ഡി സി സി ജനറൽ സെക്രട്ടറി ലിസ്സി ദോസ്ഥ് ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പി.സി രാമകൃഷ്ണൻ ,  കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് സെലിൻ മാണി, ജുബലി ചാക്കോ, സന്തോഷ് പെരേപ്പാടൻ, വിനേയി ജോർജ്, സി.എം മാണി, സുരേഷ് ചാലറത്ത് തുടങ്ങിയവർ സംസാരിച്ചു..

Post a Comment

0 Comments