പെൺകുട്ടിയെ മാനഭംഗ പെടുത്താൻ ശ്രമം, മധ്യവയസ്‌കൻ അറസ്റ്റിൽ



തളിപ്പറമ്പ്: വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയായാകാത്ത പട്ടിക ഓരി പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കാഞ്ഞിരങ്ങാട്ടെ തങ്കച്ചൻ (60) നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാർ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് തങ്കച്ചനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും പട്ടികജാതി പീഡന നിയമപ്രകാരവും കേസെടുത്തു.കോടതിയിൽ ഹാജരാക്കിയ തങ്കച്ചനെ രണ്ടാഴ്ച്ചച്ചത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

0 Comments