കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കേളകം യൂണിറ്റിന്റെ 28 മത് വാര്‍ഷിക സമ്മേളനം കേളകം പെന്‍ഷന്‍ ഭവനില്‍ നടന്നു.
സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ബ്ലോക്ക് പ്രസിഡണ്ട് സി.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി എം ജോസഫ് അധ്യക്ഷനായി.
ചടങ്ങില്‍ യൂണിറ്റ് തയ്യാറാക്കിയ ധ്വനി എന്ന കയ്യെഴുത്ത് മാസികയുടെ പ്രകാശനം ബ്ലോക്ക് സെക്രട്ടറി കെ.മീനാക്ഷി ടീച്ചര്‍ നിര്‍വഹിച്ചു. യുവ സാഹിത്യകാരി അമൃത, കേളകം വനിതാ വേദി കണ്‍വീനര്‍ കെ.എം ഗ്രേസി, യൂണിറ്റ് സെക്രട്ടറി ജോസ് അലക്‌സാണ്ടര്‍, ബാബു കുട്ടി ജോസഫ്, എന്നിവര്‍ സംസാരിച്ചു. പുതിയ പ്രസിഡണ്ടായി ബാബുക്കുട്ടി ജോസഫിനെയും, സെക്രട്ടറിയായി ജോസ് അലക്‌സാണ്ടറിനെയും ട്രഷററായി പി.എ മോഹനനെയും യോഗം തിരഞ്ഞെടുത്തു.




0 Comments