ബ്യൂട്ടി പാര്‍ലര്‍ മാനേജര്‍ കൊല്ലപ്പെട്ട നിലയില്‍; ജീവനക്കാരന് വേണ്ടി തെരച്ചില്‍

ബ്യൂട്ടി പാര്‍ലര്‍ മാനേജര്‍ കൊല്ലപ്പെട്ട നിലയില്‍; ജീവനക്കാരന് വേണ്ടി തെരച്ചില്‍




കൊച്ചി: എറണാകുളത്ത് ബ്യൂട്ടി പാര്‍ലര്‍ മാനേജറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാക്കനാടിന് സമീപം തെങ്ങോടാണ് സംഭവം. സെക്കന്ദരാബാദ് സ്വദേശി വിജയ് ശ്രീധരന്‍ ആണ് കൊല്ലപ്പെട്ടത്. വയറ്റില്‍ കുത്തേറ്റാണ് മരണ കാരണം. സംഭവവുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനായ സെക്കന്ദരാബാദ് സ്വദേശി ചണ്ടി രുദ്രയെ പൊലീസ് തെരയുന്നു.

ഇടച്ചിറയിലുള്ള ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുന്‍പാണ് ജീവക്കാരായ നാല് പേര്‍ ഇവിടെ താമസം തുടങ്ങിയത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വിജയ് ശ്രീധരനെ ചണ്ടി കുത്തുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് സ്‌ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്‌ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിക്കായി റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് തെരച്ചില്‍ ശക്തമാക്കി.

Post a Comment

0 Comments