അ​ടി​ച്ചെ​ടു​ത്ത​ത് 35 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം; മ​ല​പ്പു​റ​ത്ത് ക​ള്ള​ക്ക​ട​ത്തു​കാ​രെ ആ​ക്ര​മി​ച്ച്‌ കൊ​ള്ള​ക്കാ​ര്‍

അ​ടി​ച്ചെ​ടു​ത്ത​ത് 35 ല​ക്ഷ​ത്തി​ന്‍റെ സ്വ​ര്‍​ണം; മ​ല​പ്പു​റ​ത്ത് ക​ള്ള​ക്ക​ട​ത്തു​കാ​രെ ആ​ക്ര​മി​ച്ച്‌ കൊ​ള്ള​ക്കാ​ര്‍




മ​ല​പ്പു​റം: എ​ല്ലാം സി​നി​മാ സ്റ്റൈ​ലി​ലാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ ക​ള്ള​ക്ക​ട​ത്തു​കാ​ര്‍​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് മ​റ്റൊ​രു കൊ​ള്ള​സം​ഘ​ത്തെ . ഒ​ടു​വി​ല്‍ 35 ല​ക്ഷ​ത്തോ​ളം വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​വു​മാ​യി കൊ​ള്ള​സം​ഘം ക​ട​ന്നു മ​ല​പ്പു​റ​ത്ത് കൊ​ണ്ടോ​ട്ടി മു​സ്ല്യാ​ര്‍ അ​ങ്ങാ​ടി​യി​ലാ​ണ് സം​ഭ​വം.

ഇ​ന്ന് പു​ല​ര്‍​ച്ച​യുാ​ണ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 900 ഗ്രാം ​സ്വ​ര്‍​ണ​വു​മാ​യി കോ​ഴി​ക്കോ​ട് അ​ത്തോ​ളി സ്വ​ദേ​ശി എ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പു​റ​ത്തെ​ത്തി​യ ഉ​ട​ന്‍ സ്വ​ര്‍​ണം പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍​ക്ക് കൈ​മാ​റി. തു​ട​ര്‍​ന്ന് ഇ​വ​ര്‍ മ​റ്റൊ​രു കാ​റി​ല്‍ പു​റ​പ്പെ​ട്ടു.

കൊ​ണ്ടോ​ട്ടി മു​സ്ള്യാ​ര്‍ അ​ങ്ങാ​ടി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ സം​ഘം ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന് വി​ല​ങ്ങ​നെ ഇ​ന്നോ​വ​യി​ട്ട സം​ഘം സി​നി​മാ​സ്റ്റൈ​ലി​ല്‍ ആ​ക്ര​ണം ന​ട​ത്തി യാ​ത്ര​ക്കാ​രെ കാ​റി​ല്‍ നി​ന്ന് വ​ലി​ച്ചി​റ​ക്കി കാ​റു​മാ​യ് ക​ട​ന്നു.

ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ കാ​റ് ഉ​പേ​ക്ഷി​ച്ചു​വെ​ങ്കി​ലും സ്വ​ര്‍​ണം ന​ഷ്ട​മാ​യി. തു​ട​ര്‍​ന്ന് ഇ​വ​ര്‍ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Post a Comment

0 Comments