കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ  56 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മൈഥിലി രമണൻ അധ്യക്ഷത വഹിച്ചു.  മർക്കോസ്തി മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. പ്രശസ്ത ഗാനരചയിതാവും, കവിയുമായ പി.കെ ഗോപി മുഖ്യ പ്രഭാഷണം നടത്തി. കോർപ്പറേറ്റ് മാനേജർ ഫാ. വർഗ്ഗീസ് കുറ്റിപ്പുഴ, പി.പി വ്യാസ്ഷാ, എം.കെ അന്നമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വർഗ്ഗീസ് ജോസഫ്, സ്കൂൾ മാനേജർ ഫാ. വർഗ്ഗീസ് പടിഞ്ഞാറേക്കര, വാർഡ് മെമ്പർ  ശാന്തരാമചന്ദൻ, പി ടി എ പ്രസിഡന്റ്  എസ് ടി രാജേന്ദ്രൻ , മദർ പിടിഎ പ്രസിഡന്റ് ബീന ഉണ്ണി, ബെഞ്ച് പ്രസിഡന്റ് തോമസ് കളപ്പുര, ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ എൻ ഐ ഗീവർഗ്ഗീസ്, എൻ ടി. മേരി , വിൽസൺ കൊല്ലുവേലിൽ, ഷീന ജോസ് , ആർ അനിത, ഗിഫ്റ്റ്സൺ ജോസ്, ശ്രീലക്ഷമി മുരളി, എം.വി. മാത്യു തുടങ്ങിയവർ സംസാരിച്ചു.