പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സണ്ണി ജോസഫ് എംഎൽഎ യുടെ നേതൃത്വത്തിൽ ജനുവരി 15ന് ജനകീയ മാർച്ച് നടത്തും
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി അഡ്വ. സണ്ണി ജോസഫ് എംഎൽഎ യുടെ നേതൃത്വത്തിൽ ജനുവരി 15 ബുധനാഴ്ച്ച ജനകീയ മാർച്ച് നടത്തും. ഉച്ചയ്ക്ക് 2 മണിയ്ക്ക് ഇരിട്ടിയിൽ നിന്ന് ആരംഭിക്കുന്ന ജനകീയ മാർച്ച് പത്തൊമ്പതാം മൈലിൽ സമാപിക്കും. വിവിധ സ്വീകരണ സമ്മേളനങ്ങളിൽ കെ.മുരളീധരൻ. എം.പി, .കെ .സുധാകരൻ എം.പി, കെ.സി.ജോസഫ് എംഎൽഎ,കെ.എം.ഷാജി എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും. .
0 Comments