സീറോ മലബാര്‍ സഭാ സിനഡിന് ഇന്ന് തുടക്കം; മെത്രാന്‍ നിയമനം, പുതിയ രൂപതാ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയില്‍ ചര്‍ച്ച



സീറോ മലബാര്‍ സഭാ സിനഡിന് ഇന്ന് തുടക്കം; മെത്രാന്‍ നിയമനം, പുതിയ രൂപതാ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയില്‍ ചര്‍ച്ച

കൊച്ചി: സിറോ മലബാര്‍ സഭാ സിനഡിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. കാക്കാനാട് മൗണ്ട് സെന്‍റ് തോമസിലാണ് യോഗം. 15 വരെ സമ്മേളനം നീണ്ട് നില്‍ക്കും. 58 മെത്രാന്മാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പുതിയ രൂപതാ പ്രഖ്യാപനങ്ങള്‍, മെത്രാന്‍ നിയമനം എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും. എറണാകുളം അതിരൂപതയിലെ ഭൂമിയിടപാടില്‍ സംഭവിച്ച സാമ്ബത്തിക നഷ്ടം നികത്താന്‍ സിനഡ് ഇടപെടണമെന്നാവശ്യപ്പെട്ട് വൈദിക - അല്‍മായ കൂട്ടായ്മ കത്ത് നല്‍കിയിരുന്നു.

ആരാധനക്രമ വിവാദവും സിനഡില്‍ ചര്‍ച്ചയായേക്കും. ആരാധനക്രമ ഏകീകരണ ചര്‍ച്ചകളെ തള്ളി എറണകുളം അതിരൂപതയിലെ വൈദിക - അല്‍മായ കൂട്ടായ്മ പരസ്യമായി രംഗത്തുവന്നിരുന്നു. ആരാധനക്രമത്തിലെ മാറ്റം സിനഡില്‍ ചര്‍ച്ചയ്ക്ക് കൊണ്ട് വരുന്നത് എറണാകുളം അങ്കമാലി അതിരൂപതയിലെ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നാണ് അല്‍മായ മുന്നേറ്റം ആരോപിക്കുന്നത്. ആരാധന ക്രമത്തില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കില്ലെന്നും അതിരൂപതയിലെ വൈദികരും അല്‍മായരും വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments