ചരിത്ര പള്ളികളുടെ നവീകരണത്തിന് പദ്ധതി: 30 പള്ളികളുടെ പുനരുദ്ധാരണം പൂര്‍ത്തിയായി
യാംബു: സൗദിയില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ പുരാതന പള്ളികളുടെ സംരക്ഷണത്തിനും നവീകരണത്തിനുമുള്ള മുഹമ്മദ് ബിന്‍ സല്മാന് പദ്ധതി പ്രവര്‍ത്തന പുരോഗതിയില്‍.പദ്ധതി പ്രഖ്യാപിച്ചശേഷം 423 ദിവസത്തിനുള്ളില്‍ 50 ദശലക്ഷം റിയാല്‍ ചെലവഴിച്ച് രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ 30 പൗരാണിക പള്ളികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമിക ചരിത്രത്തില്‍ പ്രാധാന്യമുള്ള രാജ്യത്തെ 130 പുരാതന പള്ളികള്‍ തനിമ നിലനിര്‍ത്തി വികസിപ്പിക്കാനും സംരക്ഷിക്കാനുമാണ് ഇൗ പദ്ധതി നടപ്പാക്കുന്നത്. പൈതൃക പ്രദേശങ്ങളും ചരിത്രപ്രാധാന്യമുള്ള പള്ളികളും സംരക്ഷിക്കുക വഴി സന്ദര്‍ശകര്‍ക്ക് രാജ്യത്തിെന്റ ചരിത്ര പാരമ്ബര്യം പകര്ന്നുനല്കാന് കഴിയുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. പദ്ധതിയുടെ ഭാഗമായി ചരിത്രത്തില്‍ അവഗാഹമുള്ളവരുടെയും പൈതൃക കെട്ടിടങ്ങള്‍ പുനരുദ്ധരിക്കാന്‍ കഴിവുള്ളവരുടെയും സഹകരണം തേടിയിരുന്നു. വാസ്തുവിദ്യയിലും കെട്ടിടനിര്‍മാണ വൈഭവത്തിലും പ്രാവീണ്യമുള്ളവരുടെ പങ്കാളിത്തവും ഉപയോഗപ്പെടുത്തി.
ഇസ്ലാമികകാര്യ മന്ത്രാലയം, കാള്‍ ആന്‍ഡ് ഗൈഡന്‍സ് മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, പൈതൃക സംരക്ഷണത്തിനായുള്ള സൗദി സൊസൈറ്റി, ദേശീയ പൈതൃക ടൂറിസം വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പുനരുത്ഥാന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നത്. വിഷന്‍ 2030െന്റ ഭാഗമായി ബാക്കിയുള്ള പള്ളികളുടെയും നവീകരണവും പൈതൃക സംരക്ഷണ പദ്ധതികളും പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ഓരോ പ്രദേശത്തുംചരിത്രത്തില് രേഖപ്പെടുത്തിയതും ഏറ്റവും പഴക്കമുള്ളതുമായ പള്ളികള്‍ അവയുടെ പഴമ നിലനിര്‍ത്തിയും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയും ഇസ്ലാമിക വാസ്തുകലകള്‍ കോര്‍ത്തിണക്കിയുമാണ് നവീകരണം നടത്തുന്നത്.സന്ദര്‍ശകരെ വിവിധരീതിയില്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനും ടൂറിസത്തിലൂടെ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമാക്കി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ഇതിനകം സൗദി ഭരണകൂടം നടപ്പാക്കിവരുകയാണ്.
0 Comments