കണ്ണൂര്‍; ഇ.അഹമ്മദ് മെമ്മോറിയല്‍ മെഡിക്കല്‍ ബ്ലോക്ക് & ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ റിഹാബിലിറ്റേഷന്‍ ഉദ്ഘാടനം എട്ടിന് നടക്കും എളയാവൂര്‍ സിഎച്ച് സെന്ററില്‍. മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ ജീവിത സ്വപ്‌നം സാക്ഷാതാക്കരിക്കുന്നതിനായി 2004ല്‍ രൂപം കൊണ്ട ജീവ കാരുണ്യ കൂട്ടായ്മയായ സിഎച്ച് എളയാവൂരിന്റെ പുതിയ പദ്ധതിയായ വിശ്വപൗരന്‍ ഇ.അഹമ്മദ് സാഹിബിന്റെ സ്മരണാര്‍ത്ഥം മെഡിക്കല്‍ ബ്ലോക്കിന്റെയും കൂടാതെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ശിഹാബ് തങ്ങള്‍ ഫോര്‍ റിഹാബിലിറ്റേഷന്‍, ഡിജിറ്റള്‍ എക്‌സറേ യൂണിറ്റ്, കൗണ്‍സലിങ്ങ് & ലേണിങ്ങ് സ്‌ക്കൂള്‍ എന്നീ സംരഭങ്ങള്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍ , രാമചന്ദ്രന്‍ കടന്നപ്പള്ളി,എംപി മാരായഇ.ടി മുഹമ്മദ് ബഷീര്‍, എം.പി.കെ സുധാകരന്‍ .മേയര്‍ സുമാ ബാലകൃഷ്ണന്‍ ,മുന്‍ കേന്ദ്രമന്ത്രി സിഎം ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുക്കും.
0 Comments