ശബരിമല: സുപ്രീംകോടതി വിശാല ബഞ്ചില്‍ വാദം ഇന്ന് മുതല്‍


ദില്ലി: ശബരിമല വിഷയത്തില്‍ വിശാലബെഞ്ചിലെ വാദം ഇന്ന് മുതല്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 9 അംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ശബരിമല പുനപരിശോധന ഹര്‍ജികള്‍ പരിഗണിച്ച 5 അംഗ ബെഞ്ച് 7 ചോദ്യങ്ങളാണ് വിശാലബെഞ്ചിന് വിട്ടത്. മത സ്വാതന്ത്രവുമായി ബന്ധപ്പെട്ട ഭരണഘടന ആവകാശങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതുള്‍പ്പടെയുള്ള ചോദ്യങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുന്നത്. ഓരോ വിഭാഗത്തിനും വാദത്തിന് 5 ദിവസം വീതമാണ് കോടതി നല്‍കിയിരിക്കുന്നത്.