ന്യൂഡല്‍ഹി: ചൈനയിലെ കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കും. ബെയ്ജിങ്ങിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ നിര്‍ദേശം നല്‍കി. കൊറോണ ഭീതിയെത്തുടര്‍ന്ന് ചൈനയില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തിരിച്ച 21 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണിവര്‍. സിംഗപ്പുര്‍ വഴി നാട്ടിലെത്താനുള്ള വിമാനത്തിലാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. ബോര്‍ഡിങ് സമയത്താണ് ചൈനയില്‍നിന്നുള്ള വിദേശികള്‍ക്ക് സിംഗപ്പൂരില്‍ വിലക്കുള്ള കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത്. യാത്ര അനുവദിക്കാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ നിലപാടെടുത്തു. തിരിച്ചെത്തില്ലെന്ന് എഴുതിവാങ്ങിയ ശേഷമാണ് യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് മടങ്ങാന്‍ അനുമതി നല്‍കിയത്. ഹോസ്റ്റിലിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനല്‍ക്കുകയാണ് വിദ്യാര്‍ഥികള്‍.
0 Comments