ന്യൂഡല്‍ഹി: സ്വകാര്യമേഖലയിലെ ജീവിക്കാരില്‍നിന്ന് ഈടാക്കുന്ന ഇപിഎഫ് വിഹിതത്തില്‍ കുറവുവരുത്തിയേക്കും.
സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍, 25നും 35നും ഇടയില്‍ വയസ്സുള്ള പുരുഷന്മാര്‍ എന്നിവരില്‍നിന്ന് ഈടാക്കുന്ന വിഹിതത്തിലാണ് കുറവുവരുത്തുക.
2 മുതല്‍ 3 ശതമാനംവരെ കുറയ്ക്കാനാണ് ആലോചിക്കുന്നത്. നിലവിലുള്ള പിഎഫ് നിയമത്തില്‍ മാറ്റംവരുത്തിയാല്‍മാത്രമെ ഇത് സാധ്യമാകൂ.
നിലവില്‍ ജീവനക്കാരനും തൊഴിലുടമയും അടിസ്ഥാന ശമ്ബളത്തിന്റെ 12 ശതമാനമാണ് വിഹിതമായി നല്‍കുന്നത്. പുതിയ തീരുമാനം നടപ്പില്‍വരികയാണെങ്കില്‍ കയ്യില്‍കിട്ടുന്ന ശമ്ബളം വര്‍ധിക്കും. അതേസമയം, പെന്‍ഷനാകുമ്ബോള്‍ ലഭിക്കുന്ന വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാകാനും ഇതിടയാക്കും.




0 Comments