'തരംതാഴ്ത്തലല്ല തരംതിരിക്കലാണ്, എസ്‌ഐ ആക്കിയാലും കുഴപ്പമില്ല, നീതിമാനാണല്ലോ നടപ്പാക്കുന്നത്'; ജേക്കബ് തോമസ്
പാലക്കാട്: എഡിജിപിയാക്കി തരംതാഴ്ത്താനുള്ള സര്‍ക്കാര്‍ നീക്കത്തോട് പ്രതികരിച്ച് ഡിജിപി ജേക്കബ് തോമസ്. "തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ് ഇപ്പോള്‍ നടന്നത്. നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും ഡിജിപി ജേക്കബ് തോമസ് പരിഹസിച്ചു. 'തരംതാഴ്ത്തലിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല, എസ്‌ഐയായി പരിഗണിച്ചാലും കുഴപ്പമില്ല, ആ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും, പൊലീസിലെ ആ പോസ്റ്റിനും അതിന്‍റേതായ വിലയുണ്ട്, സ്രാവുകള്‍ക്കൊപ്പം ഉള്ള നീന്തല്‍ അത്ര സുഖകരമല്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




0 Comments