സംസ്ഥാനത്ത് ഇന്ന് മുതൽ പകൽ ചൂട് കൂടാനും ചിലയിടത്ത് കാറ്റിനും സാധ്യത.
സംസ്ഥാനത്ത് പകൽ ചൂട് ഇന്ന് മുതൽ കൂടാൻ സാധ്യത. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് ഇന്ന് രേഖപ്പെടുത്തുക പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലോ മംഗലാപുരത്തോ ആയേക്കും. മിക്ക ജില്ലകളിലും ചൂട് സാധാരണയേക്കാൾ (ശരാശരി) 4 ഡിഗ്രി വരെ കൂടാൻ സാധ്യത കാണുന്നു. ഒന്നോ രണ്ടോ സ്ഥലത്ത് 37 ഡിഗ്രി വരെ പകൽ ചൂട് എത്തുമെന്നാണ് നിഗമനം.
#തിരുവനന്തപുരത്ത് ആറ്റിങ്ങൽ, നെടുമങ്ങാട്,
നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ ചൂട് കൂടിയേക്കും. എന്നാൽ പുനലൂരിൽ വലിയ തോതിൽ ചൂട് കൂടാൻ സാധ്യത കാണുന്നില്ല. കിഴക്കൻ കാറ്റിന്റെ സ്വാധീനം ആണ് കാരണം.
പത്തനംതിട്ട, മാവേലിക്കര , കോട്ടയം, പാലാ, പിറവം, മുവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ , അങ്കമാലി ഇവിടെ ഏതെങ്കിലും ഭാഗത്തായിരിക്കും ഇന്ത്യയിൽ ഏറ്റവും ചൂട് രേഖ പെടുത്താൻ സാധ്യതയുള്ള പ്രദേശങ്ങൾ.
#തൃശൂരിൽ ഇരിങ്ങാലക്കുട ആയിരിക്കും മറ്റു പ്രദേശങ്ങളെക്കാൾ ചൂട് കൂടുക.
#പാലക്കാട്, തൃശൂർ ജില്ലകളിൽ കിഴക്കൻ കാറ്റിന്റെ സ്വാധീനം ചൂടിന് നേരിയ ആശ്വാസമാകും.
മണ്ണാർക്കാട്, പെരിന്തൽമണ്ണ , #മലപ്പുറം, മഞ്ചേരി , നിലമ്പൂർ, താനൂർ, രാമനാട്ടുകര, ബാലുശേരി,
കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി, നദാപുരം, #കണ്ണൂർ, #കാസർകോട് ജില്ലകളിലെ കിഴക്കൻ മേഖലയിലും ചൂട് കൂടും.
◾🚩തീപിടിത്ത ജാഗ്രത വേണം
പകൽ സമയത്ത് കരിയിലകളും മറ്റും കത്തിക്കുന്നതും കാടുകൾക്ക് തീയിടുന്നതും ഒഴിവാക്കുക. ചൂട് കൂടുന്നതും കാറ്റും തീപിടിത്ത ദുരന്തങ്ങൾക്ക് കാരണമായേക്കാം.
◾കാറ്റിന് സാധ്യത
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലയിലെ പൊന്നാനി മേഖല, തൃശൂർ ചാവക്കാട് വരെയുള്ള തീരദേശം, ഇടുക്കി ജില്ല, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലയിൽ മണിക്കൂറിൽ 30-35 കി.മി വരെ വേഗത്തിൽ കിഴക്ക്, തെക്കു കിഴക്ക് ദിശയിൽ നിന്ന് കാറ്റിന് സാധ്യത.




0 Comments