റോ‍ഡിൽ തുപ്പല്ലേ..പിടിവീഴും; കീശയിലെ കാശ് പോകും.

റോ‍ഡിൽ തുപ്പല്ലേ..പിടിവീഴും; കീശയിലെ കാശ് പോകും.





തുമ്മിയാല്‍ മൂക്ക് തെറിക്കില്ല. പക്ഷെ വയനാട് ബത്തേരിയില്‍ തുപ്പിയാല്‍ കീശയിലെ അഞ്ഞൂറ് രൂപ തെറിക്കും. ടൗണിലോ പൊതു ഇടങ്ങളിലോ തുപ്പിയാല്‍ 500 രൂപ പിഴയീടാക്കാനാണ് നഗരസഭ തീരുമാനം.

മലബാര്‍ മേഖലയിലെ നഗരങ്ങളില്‍ വൃത്തിയുടെ കാര്യത്തില്‍ സുല്‍ത്താനാണ് ബത്തേരി. ടൗണില്‍ ചപ്പുചവറുകള്‍ കാണാനേയില്ല. വീടുനിര്‍മ്മാണ അനുമതി ലഭിക്കണമെങ്കില്‍ മുറ്റത്ത് ഒരു വൃക്ഷത്തൈ നടണമെന്ന് നിരേദശം വെച്ച നഗരസഭയാണ്. ഇപ്പോള്‍ മറ്റൊരു ഗംഭീര തീരുമാനമെടുത്തിരിക്കുന്നു നഗരസഭ. ടൗണിലോ പൊതു ഇടങ്ങളിലോ തുപ്പുന്നവര്‍ സൂക്ഷിക്കണം. പിടിവീഴും. അഞ്ഞൂറ് രൂപ പിഴയീടാക്കുമെന്നാണ് നഗരസഭ പറയുന്നത്. മുഖവും വായും കഴുകിത്തുപ്പുന്നതും പിഴയുടെ പരിധിയില്‍പ്പെടും. നിലവില്‍ മുറുക്കിത്തുപ്പി വൃത്തികേടായ സ്ഥലങ്ങള്‍ ഉടന്‍ കഴുകി വൃത്തിയാക്കും. മുറുക്കാന്‍ കടകള്‍ക്ക് നിര്‍ദേശം നല്‍കും. നിര്‍ദേശം നടപ്പിലാക്കാന്‍ നഗരസഭ ആരോഗ്യവിഭാഗം പൊലീസിന്റെ കൂടി സഹായം തേടും. കാമറകളും സ്ഥാപിക്കും.

തുപ്പരുതെന്നും പാതയോരത്ത് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കരുതെന്നുമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ബോധവല്‍ക്കരവും കാപെയിനുകളും ഒരാഴ്ചയ്ക്കുള്ളില്‍ തുടങ്ങും.

Post a Comment

0 Comments