ടാഗോര്‍ വിദ്യാനികേതന്‍ കൊളോളം എയര്‍പോര്‍ട്ട് റോഡിന് 291.63 കോടി അനുവദിച്ചു


ടാഗോര്‍ വിദ്യാനികേതന്‍ കൊളോളം എയര്‍പോര്‍ട്ട് റോഡിന് 291.63 കോടി അനുവദിച്ചു





തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എയര്‍പോര്‍ട്ട് റോഡിന് കിഫ്ബി ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചു. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന് മുന്നില്‍ നിന്നാരംഭിച്ച് അള്ളാംകുളം സര്‍ സയ്യിദ് കോളേജ്, ഭ്രാന്തന്‍കുന്ന്, ചൊറുക്കള, ബാവുപ്പറമ്പ്, നണിച്ചേരിക്കടവ് പാലം, ചെക്യാട്ട് കാവ്,  മയ്യില്‍ എട്ടേയാര്‍ പാവന്നൂര്‍ മൊട്ട, വടുവന്‍കുളം വഴി കൊളോളത്ത് പ്രധാന റോഡുമായി സന്ധിക്കുന്ന പാതയ്ക്കാണ് 291.63 കോടി അനുവദിച്ചത്.  റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് 27-ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഹാളില്‍ തദ്ദേശ ഭരണസമിതി ഭാരവാഹികള്‍, റവന്യു വകുപ്പ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, പൊതുമരാമത്ത് റോഡ്സ് വിഭാഗം എന്നീ വകുപ്പുകളിലെ ഉദ്യോസ്ഥരുടെ യോഗം എം.എല്‍.എ വിളിച്ചിട്ടുണ്ട്. 25.35 കി.മീ ദൈര്‍ഘ്യമുള്ള റോഡിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗമാണ് അനുമതി നലകിയത്. ജില്ലയില്‍ കിഫ്ബിയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ചതാണ് ടാഗോര്‍ വിദ്യാനികേതന്‍ കൊളോളം റോഡ്. കിഫ്ബി നിലവാരത്തില്‍ 13.5 മീറ്റര്‍ വീതിയിലാണ് റോഡ് മെക്കാഡം ടാര്‍ ചെയ്യുക. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്സിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അന്താരാഷ്ട്ര ഗുണനിലവാരത്തിലാണ് റോഡ് നിര്‍മ്മിക്കുക.

Post a Comment

0 Comments