കെപിസിസി പട്ടികയില്‍ ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍; ഹൈക്കമാന്‍ഡിന് അതൃപ്തി
ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടന പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. ആറ് പേരുടെ പട്ടികയാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെപിസിസി നല്‍കിയത്. പട്ടിക നല്കിയ ശേഷവും നേതാക്കളെ വീണ്ടും ഹൈക്കമാന്‍ഡ് ചര്‍ച്ചക്ക് വിളിച്ചു.
കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് ഇത്രയും വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ എന്തിനാണെന്ന് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തോട് ആരാഞ്ഞു. ഹൈക്കമാന്‍ഡ് എതിര്‍പ്പറിയിച്ച പശ്ചാത്തലത്തില്‍ ഇന്നും ചര്‍ച്ച തുടരും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ബുധനാഴ്ച രാത്രി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന് 120 പേരുടെ അന്തിമ പട്ടിക സമര്‍പ്പിച്ചത്.
പ്രസിഡന്റിനും ട്രഷറര്‍ക്കും ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും പുറമേ 13 വൈസ് പ്രസിഡന്റുമാര്‍, 36 ജനറല്‍ സെക്രട്ടറിമാര്‍, 70 സെക്രട്ടറിമാര്‍ എന്നിവര്‍ അവസാന പട്ടികയിലുണ്ടെന്നാണു സൂചന.




0 Comments