വികസനമല്ല, ഹിന്ദു രാഷ്ട്രത്തെ സൃഷ്ടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം': ശശി തരൂര്‍

വികസനമല്ല, ഹിന്ദു രാഷ്ട്രത്തെ സൃഷ്ടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം': ശശി തരൂര്‍





കൊല്‍ക്കത്ത: ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രത്തെ സ്ഥാപിക്കുക എന്നതാണെന്നും വികസനമല്ലെന്നും ശശി തരൂര്‍ പറഞ്ഞു. കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന 'തുക്ടെ തുക്ടെ ഗ്യാങ്' രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

"വികസനത്തിന്റേതായ യാതൊരു മനോഭാവവും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് ഇല്ല. ഹിന്ദു രാഷ്ട്രം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് അവര്‍. യഥാര്‍ത്ഥ 'തുക്ടെ തുക്ടെ സംഘം രാജ്യത്തെ വിഭജിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രയോ​ഗിക്കുന്നത്" ശശി തരൂര്‍ പറഞ്ഞു. പ്രതിപക്ഷത്തെ ആക്രമിക്കുന്നതിന് വേണ്ടിയാണ് ബിജെപി നേതാക്കള്‍ 'തുക്ടെ തുക്ടെ ഗ്യാങ്' എന്ന പ്രയോഗം ഉപയോഗിക്കുന്നത്. പ്രത്യേകിച്ച്‌ ഇടതുപക്ഷത്തെയും അവരെ പിന്തുണയ്ക്കുന്ന സംഘടനകളെയുമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

Post a Comment

0 Comments