എന്‍.ആര്‍.സിയല്ല, തൊഴിലില്ലാത്തവരുടെ രജിസ്റ്ററാണ് വേണ്ടത് -പ്രകാശ് രാജ്

എന്‍.ആര്‍.സിയല്ല, തൊഴിലില്ലാത്തവരുടെ രജിസ്റ്ററാണ് വേണ്ടത് -പ്രകാശ് രാജ്




ഹൈദരാബാദ്: എന്‍.ആര്‍.സി അല്ല രാജ്യത്തെ തൊഴിലില്ലാത്തവരുടെ രജിസ്റ്ററാണ് വേണ്ടതെന്നും നടന്‍ പ്രകാശ് രാജ്. ഹൈദരാബാദില്‍ സി.എ.എ., എന്‍.പി.ആര്‍., എന്‍.ആര്‍.സി. എന്നിവക്കെതിരായ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ രാജ്യം എല്ലാവരുടേതുമാണ്. മൂവായിരം കോടി രൂപയുടെ പ്രതിമകളല്ല രാജ്യത്തിന് ആവശ്യം. തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് ഉണ്ടാക്കേണ്ടത്.

രാജ്യത്തെ യുവാക്കള്‍ പ്രധാനമന്ത്രിക്ക് രാഷ്ട്രമീമാംസ പഠിപ്പിച്ച്‌ ഒരു ഡിഗ്രി എടുക്കാന്‍ സഹായിക്കണമെന്നും പ്രകാശ് രാജ് പരിഹസിച്ചു.

Post a Comment

0 Comments